
കൊല്ലം : സി.പി.എം. ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന കേസിൽ കണ്ണനല്ലൂർ സിഐ ആൻഡ്രിക് ഗ്രോമിക്കിന് സ്ഥലംമാറ്റം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. പരാതിക്കാരിക്ക് ഒപ്പം സ്റ്റേഷനിൽ എത്തിയ സി.പി.എം. നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിന് പോലീസ് മർദനമേറ്റെന്നതായിരുന്നു പരാതി.
ഈ വിഷയം നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണവും നൽകി. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ പരാതിക്ക് തൊട്ടുപിന്നാലെയാണ് സിഐയുടെ സ്ഥലംമാറ്റം. എന്നാൽ സംസ്ഥാന വ്യാപകമായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.