Banner Ads

ബസ് സ്റ്റോപ്പിൽ 1.3 കിലോ കഞ്ചാവുമായി; ബംഗാൾ സ്വദേശി അറസ്റ്റിൽ.

മലപ്പുറം : ബസ് കാത്തുനിൽക്കുന്നതുപോലെ നടിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മലപ്പുറം പെരിന്തൽമണ്ണയിൽ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ നൂറുൽ ഇസ്ലാമാണ് (35) 1.3 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബസ് കാത്തുനിൽക്കുകയാണെന്ന വ്യാജേന കഞ്ചാവ് വിൽപന നടത്താൻ എത്തിയതായിരുന്നു പ്രതി. ഇയാൾ ചുമലിൽ തൂക്കിയിട്ടിരുന്ന ഷോൾഡർ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് വ്യക്തമാക്കി.