
പാലക്കാട്: തൃത്താലയിൽ കാറും ബസ്സും കൂട്ടി ഇടിച്ച് 1 വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം, ഞായറാഴ്ച രാവിലെ 6.45 നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന ആറു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന കാറും, പൊന്നാനി പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.തൃത്താലയിലാണ് വലിയ അപകടം സംഭവിച്ചത്.കാറിൽ 8 പേർ ഉണ്ടായിരുന്നു. പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 1 വയസുള്ള ഹൈഫാൻ എന്ന കുട്ടി മരിച്ചു. പരിക്കേറ്റ പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു.തൃത്താല പോലീസ് സ്ഥലത്തെത്തി.