തിരുവനന്തപുരം:വർക്കലയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി 65കാരിയും സഹോദരിയുടെ മകൾക്കും ദാരുണാന്ത്യം .ഇന്നലെ രാത്രി 8.30 ഓടെ വർക്കല അയന്തി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. കുമാരി (65), അമ്മ (15) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് മായ മാവേലി എക്സ്പസ്സ് ആണ് ഇടിച്ചത്.അയന്തി ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടാൻ പോവുകയായിരുന്നു ഇരുവരും. അവിടേക്ക് പോകവെ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.