Banner Ads

പക്ഷിപ്പനി വൈറസ് മൂലം മൃഗശാലയില്‍ ചത്തത് 51 മൃഗങ്ങൾ

വിയറ്റ്നാം: പക്ഷിപ്പനി വൈറസ് മൂലം മൃഗശാലയില്‍ ചത്തത് 51 മൃഗങ്ങൾഓഗസ്റ്റ്, സെപ്തംബർ മാസത്തിലാണ് പക്ഷിപ്പനി വൈറസ് കാരണം ഇത്രയധികം മൃഗങ്ങള്‍ ചത്തത് എന്നാണ് അധികൃതർ പറയുന്നത്.വിയറ്റ്നാമില്‍ 47 കടുവകള്‍, 3 സിംഹങ്ങള്‍, 1 പുള്ളിപ്പുലിയും ചത്തു.ബുധനാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ലോംഗ് ആൻ പ്രവിശ്യയിലെ മൈ ക്വിൻ സഫാരി പാർക്ക്, ദോഗ് നായ് പ്രവിശ്യയിലെ വൂഓണ്‍ സോയ് മൃഗശാല എന്നിവിടങ്ങളിലാണ് വലിയ രീതിയില്‍ പക്ഷിപ്പനി വൈറസ് വ്യാപിച്ചിരിക്കുന്നത്.മൃഗങ്ങള്‍ക്ക് നല്‍കിയ ആഹാരത്തിലൂടെയാണ് വൈറസ് പടർന്നതെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. പക്ഷെ വൈറസ് ബാധയേക്കുറിച്ച്‌ മൃഗശാല അധികൃതർ പ്രതികരിച്ചിട്ടില്ല.വിയറ്റ്നാമിലെ വിവിധ സ്വകാര്യ മൃഗശാലകളിലായാണ് വലിയ രീതിയില്‍ എച്ച്‌5എൻ1 വൈറസ് മൃഗങ്ങള്‍ ചത്തൊടുങ്ങാൻ കാരണമായത്.

നാഷണല്‍ സെന്റർ ഫോർ അനിമല്‍ ഹെല്‍ത്ത് ഡയഗ്നോസിസില്‍ നിന്ന് പുറത്ത് വന്ന സാംപിളുകളുടെ ഫലമാണ് വലിയ രീതിയിലുള്ള വൈറസ് ബാധയുടെ വിവരം പുറത്ത് കൊണ്ട് വന്നത്.മൃഗങ്ങളെ പരിചരിച്ചതിന് പിന്നാലെ ശ്വാസ സംബന്ധിയായ തകരാറുകള്‍ നേരിട്ട ജീവനക്കാരെ ഇപ്പോള്‍ ഐസൊലേഷൻ ചെയ്തിരിക്കുകയാണ്.എച്ച്‌5എൻ1 വൈറസിന്റെ ടൈപ്പ് എ വിഭാഗത്തിലുള്ള വൈറസാണ് മൃഗശാലയിലെ ജീവികളെ ബാധിച്ചത് എന്നാണ് പരിശോധനയില്‍ വ്യക്തമായത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *