വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശ ഇടപെടല്‍ പരിശോധിക്കുകയാണ്.വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. ഇതിപ്പോൾ പതിവ് സംഭവമാണ്.കൂടാതെ വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ഇന്നലെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ആന്ധ്രയിലെ തിരുപ്പതി, ഗുജറത്തിലെ രാജ്കോട്ട്,. കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്.ഹോട്ടലുകള്‍ക്ക് ബോംബ് വച്ചിട്ടുണ്ടെന്നും, ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍. അഫ്സല് ഗുരു പുനര്‍ജനിക്കുന്നുവെന്ന് രേഖപ്പെടുത്തിയ സന്ദേശം റിയാലിറ്റി ഈസ് ഫെയ്ക്ക് എന്ന ഇമെയ്ല് വിലാസത്തില്‍ നിന്നാണ് അയച്ചിരിക്കുന്നത്.