ഇന്ന് ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്. 26 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
കനത്ത സുരക്ഷയിലാണ് ഇന്നും വോട്ടെടുപ്പ് നടക്കുക 25.5 ലക്ഷം വോട്ടര്‍മാര്‍ 26 മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കും.മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം ഇന്ന് ജനവിധി തേടും.ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 26 മണ്ഡലങ്ങള്‍3,502 പോളിങ് സ്റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 239 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
ഒമര്‍ അബ്ദുള്ളയ്ക്ക് പുറമെ, ജെകെപിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കേര, രവീന്ദര്‍ റെയ്ന തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. അടുത്ത മാസം ഒന്നിനാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ്. അടുത്ത മാസം എട്ടിന് വോട്ട് എണ്ണും