
കാസർഗോഡ് : കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 15 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിലെ നബിദിനാഘോഷത്തിന്റെ ഭാഗമായി നൽകിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് അസുഖം ബാധിച്ചത്.
പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്‍ നിന്നാണ് ഷവർമ വാങ്ങിയത്.പഴകിയ ഷവർമയാണ് നല്‍കിയതെന്നാണ് പരാതി. ഷവർമക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു.പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുല്‍ഫ എന്നി കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.