
കൊൽക്കത്ത: നഗരമധ്യത്തിലുള്ള ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 14 പേർ മരിച്ചു തീ നിയന്ത്രണവിധേയമാക്കിയതായി കൊൽക്കത്തെ പോലീസ് കമ്മിഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൊൽക്കത്ത കോർപറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡന്റ് ശുഭാങ്കർ സർക്കാർ രംഗത്തെത്തി. ഇതൊരു ദാരുണ സംഭവമാണ്. ഒരു തീപിടിത്തമുണ്ടാകുന്നു. നിരവധി ജനങ്ങൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. ആ കെട്ടിടത്തിൽ ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഈ നഗരത്തിന്റെ കോർപറേഷൻ എന്താണ്ചെയ്യുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.