Banner Ads

കോഴിക്കോട്ട് ജീവിച്ചിരിക്കുന്ന 12 പേരെ മരിച്ചവരെന്ന് രേഖപ്പെടുത്തി; യു.ഡി.എഫ്. പ്രതിഷേധം

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ നിന്ന് അനധികൃതമായി വോട്ടർമാരെ ഒഴിവാക്കിയെന്ന് ആരോപണം.കുരുവട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ഇതിൽ പ്രതിഷേധിച്ച് വോട്ടർപട്ടികയിലെ “പരേതർക്കൊപ്പം” ചായകുടിച്ച് യു.ഡി.എഫ്. പ്രവർത്തകർ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വോട്ടർമാരെ അന്തിമ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്.

രണ്ടു മാസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാർഡ് വിഭജനത്തെയും വോട്ടർപട്ടികയെയും ചൊല്ലിയുള്ള തർക്കങ്ങൾ പലയിടത്തും തുടരുകയാണ്.