Banner Ads

തെരുവിൽ ഏറ്റുമുട്ടി യുവാക്കൾ: ഫുട്ബോൾ തർക്കമാണ് കാരണം

കൊച്ചി: മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്ച രാത്രിയാണ് ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഫുട്ബോള്‍ കളിക്കാൻ എത്താമെന്ന് പറഞ്ഞവരിൽ ചിലര്‍ എത്തിയിരുന്നില്ല.ഇതേതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പിന്നീട് ഫുട്ബോള്‍ കളിക്കുശേഷം വീട്ടിലേക്ക് പോയവരെ ഒരു വിഭാഗം ആളുകള്‍ തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഉറവക്കുഴിയിൽ വെച്ച് യുവാക്കള്‍ തമ്മിൽ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയിൽ കലാശിച്ചു. കയ്യിലുണ്ടായിരുന്ന ഇടിവളയടക്കം ഉപയോഗിച്ച് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഹെല്‍മറ്റുകടളക്കം എടുത്ത് പരസ്പരം ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും കയ്യാങ്കളിയുടെ ഭാഗമായി യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ വീട്ടുകാര്‍ ഇടപെട്ടതോടെയാണ് കയ്യാങ്കളിയായതെന്നാണ് വിവരം.