Banner Ads

പോക്കറ്റ് കാലിയാകും; സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർധന. സ്വർണ്ണ വില ഇന്നും സർവ്വകാല റെക്കോ‍ർഡിലാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ വിപണി വില വീണ്ടും 91,000 രൂപ കടന്ന് 91,120 രൂപയിലെത്തി. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് മറികടന്നിരുന്നു.

എന്നാൽ വെള്ളിയാഴ്ച വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തിരുന്നു. നിലവിൽ അന്താരാഷ്ട്ര സ്വർണവില 4,017 ഡോളറാണ്. നിലവിൽ 22 കാരറ്റ് സ്വർണ്ണം വാങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജി.എസ്.ടി.യും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവന് 98,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.