Banner Ads

വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചു; റാപ്പർ വേടന് മുൻകൂർ ജാമ്യം ലഭിച്ചു.

കൊച്ചി: വിവാഹവാഗ്‌ദാനം നൽകി യുവഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒരു വർഷത്തിലേറെയായി ഇൻസ്റ്റാഗ്രാം വഴി പരിചയമുള്ള യുവഡോക്ടറെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് വേടനെതിരെയുള്ള കേസ്. യുവതിയുടെ പരാതിയെത്തുടർന്ന് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വേടൻ സാമൂഹ്യമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു.