Banner Ads

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഓണത്തിന് മഴയ്ക്ക് സാധ്യത കുറവ്

തിരുവനന്തപുരം : ഓണത്തിന് മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ വകുപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ പ്രദേശിന് മുകളിലെത്തി. ഉത്രാട ദിനത്തിലും ഇടവേളകളോട് കൂടിയ മഴ മിക്കവാറും ജില്ലകളിൽ പ്രതീക്ഷിക്കുന്നുണ്ട്. നാളെ വടക്കൻ ജില്ലകളിൽ ഇടവേളകളോടെ ചെറിയ രീതിയിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി.