
“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക”എന്ന സന്ദേശം മുൻ നിർത്തി ഇക്കുറി പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ദക്ഷിണ കൊറിയയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൻറെ ആതിഥേയത്വം വഹിക്കുന്നത്. കടുത്തവേനൽ, കൊടുംവരൾച്ച, കാട്ടുതീ, പ്രളയം, മണ്ണിടിച്ചൽ തുടങ്ങി പാരിസ്ഥിതികാഘാതങ്ങൾ മുമ്പെങ്ങുമില്ലാത്തവിധമാണ് ഇന്ന് രൂക്ഷമാകുന്നത്.
ഈ സാഹചര്യത്തിലാണ് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നത്.ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ലിസ്റ്റും എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
അന്ന് മുതൽ ഇന്ന് വരെ എല്ലാ രാജ്യങ്ങളും അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ ദിവസം നിരവധി പ്രവർത്തങ്ങൾ നടത്താറുണ്ട്. വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക,മരങ്ങളും കാടുകളും സംരക്ഷിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ സുപ്രധാന ലക്ഷ്യം.’