
പാലക്കാട്: നെല്ലിയാമ്‌ബതിയിൽ നാശനഷ്ടം വിതച്ച് കാട്ടാന പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാടിയിലെ ആൾത്താമസം ഇല്ലാത്ത വീടാണ് ആന തകർത്തത്.വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത് തള്ളി താഴെയിട്ടു.ഏതാനും മാസം മുമ്‌ബ് വരെ ഇവിടെ ആൾത്താമസം ഉണ്ടായിരുന്നു. സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് ഭീതി വിതച്ച് വിഹരിച്ചതെന്ന് ഡയറി പാടിയിൽ താമസിക്കുന്ന തൊഴിലാളികൾ പറഞ്ഞു. വർഷകാലത്തും ചക്ക സീസണിലും കാട്ടാനകൾ പ്രദേശത്ത് വരാറുണ്ടെങ്കിലും വീടുകൾ ആക്രമിക്കാറില്ല.