Banner Ads

യുദ്ധത്തിന് വിരാമമാവുമോ? ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേൽ പച്ചക്കൊടി.

ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് നിർണ്ണായകമായ ഈ തീരുമാനമെടുത്തത്. ഇതോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നു.

ആദ്യഘട്ട ധാരണയുടെ ഭാഗമായി ഉടൻ തന്നെ വെടിനിർത്തലും ബന്ദി കൈമാറ്റവും നടപ്പിലാക്കും.ബന്ദികളെ അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ സേന ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറിത്തുടങ്ങിയിട്ടുണ്ട്.

ഈ നീക്കം ഗാസയിലെ സംഘർഷത്തിന് അയവ് വരുത്തുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഒരു സുപ്രധാന വഴിത്തിരിവാകുമെന്നുമാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.