
പാലക്കാട് :ഒരു നടിനാകെ ആവേശവും ആഘോഷവും ഒരുക്കുന്ന പൂര കമ്മിറ്റി ഭാരവാഹികൾ ഇത്തവണ ഒരേ വാർഡിൽ സ്ഥാനാർഥികളാണ്. അതിൽ തന്നെ ഒരേ പേരുള്ള രണ്ടുപേർ. പാലക്കാട് പട്ടാമ്പിയിലാണ് ഈ കൗതുകം. ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് പൂരാഘോഷത്തിന്റെ ദേശ കമ്മറ്റി പ്രസിഡണ്ടും സെക്രട്ടറിയും ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമാണ് ഒരേ വാർഡിൽ വിവിധ മുന്നണികൾക്ക് വേണ്ടി ജനവിധി തേടുന്നത്. പട്ടാമ്പി നഗരസഭ പതിനേഴാം വാർഡ് കീഴായൂരിലാണ് ഈ സൗഹൃദ പോരാട്ടം.
എല്ലാവരും വേണ്ടപ്പെട്ടവരായതു കൊണ്ട് ആർക്ക് വോട്ട് ചെയ്യുമെന്ന ആശയ കുഴപ്പത്തിലാണ് പ്രദേശത്തെ വോട്ടർമാർ.പൂരമായാൽ നാട്ടുകാർക്ക് ഒന്നടങ്കം ആഘോഷം ഒരുക്കാൻ ഒറ്റക്കെട്ടായി നിൽക്കുന്നവർ തിരഞ്ഞെടുപ്പ് ആയതോടെ തമ്മിൽ തമ്മിൽ വാശിയേറിയ മത്സരത്തിലാണ്. പാലക്കാട് പട്ടാമ്പിയിലാണ് ഈ കൗതുക സൗഹൃദ മത്സരം. പട്ടാമ്പി നഗരസഭ പതിനേഴാം ഡിവിഷൻ കീഴായൂരിലാണ് ഒരു ദേശത്തെ പൂര കമ്മിറ്റി ഭാരവാഹികൾ മുന്നണികൾക്ക് വേണ്ടി ജനവിധി തേടുന്നത്. അതിൽ രണ്ടു സ്ഥാനാർത്ഥികളുടെ പേരുകൾ ഒന്നുതന്നെ.
ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായ ആർ സന്തോഷ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. കീഴായൂർ ദേശ പൂരാഘോഷ കമ്മിറ്റി പ്രസിഡൻറ് എസ് കൃഷ്ണദാസ് യുഡിഎഫിന്റെയും കമ്മിറ്റി സെക്രട്ടറി ബി കൃഷ്ണദാസ് NDA യുടെയും സ്ഥാനാർത്ഥിയാണ്. പൂര സമയത്ത് ഒറ്റക്കെട്ടായി വീടുകൾ കയറി നോട്ടീസ് വിതരണം ചെയ്യുന്നവർ തിരഞ്ഞെടുപ്പ് ആയതോടെ ഒറ്റയ്ക്കൊറ്റക്കുള്ള പ്രചരണ തിരക്കിലാണ്.വാശിയേറിയ മത്സരത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ.
ആഘോഷത്തോടൊപ്പം നാടിൻറെ ആകെ പ്രവർത്തനങ്ങളുടെ ഭാഗമാണ് തിരഞ്ഞെടുപ്പ്. അതിൽ വിജയിക്കുക എന്നതാണ് പ്രധാനമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആർ സന്തോഷ് പറഞ്ഞു.എല്ലാവരും ആഘോഷ കമ്മിറ്റികളുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മത്സരം അത് കഴിഞ്ഞാൽ പഴയ സൗഹൃദം നിലനിർത്തി പോകുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി സി കൃഷ്ണദാസിന്റെ അഭിപ്രായം.മൂന്നുപേരും കട്ട സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ സൗഹൃദമായ രീതിയിലുള്ള മത്സരമാണ് നടക്കുന്നത് എന്ന് ബിജെപി സ്ഥാനാർത്ഥി ഇ കൃഷ്ണദാസ് പറയുന്നു.
മൂന്നുപേരും എപ്പോഴും വേണ്ടപ്പെട്ടവർ ആയതുകൊണ്ട് ആർക്ക് വോട്ട് ചെയ്യുമെന്ന ആശയ കുഴപ്പത്തിലാണ് വോട്ടർമാർ. പൂരക്കാലമായാൽ ഒരുമെയ്യായ് നിൽക്കുന്നവർ സ്ഥാനാർത്ഥികൾ ആയതിന്റെ കൗതുകാവേശത്തിലാണ് കീഴായൂർ പതിനേഴാം ഡിവിഷൻ.