
അടിമാലി: പീച്ചാട് പ്ലാമലക്ക് സമീപം ജനവാസമേഖലയോട് ചേര്‍ന്ന് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. നാൽപ്പത് വയസ്സില്‍ അധികം പ്രായം കണക്കാക്കുന്ന പിടിയാനയെയാണ് അവശനിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് സംഭവത്തിൽ തുടർ നടപടി സ്വീകരിച്ചു.പ്ലാമല റെസ്റ്റ് പാറക്ക് സമീപമാണ് 40 വയസ്സില്‍ അധികം പ്രായമുള്ള പിടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്.
ആനക്ക് കണ്ണിന് കാഴ്ച്ച കുറവും ചെവിക്ക് കേൾവി കുറവും ഉണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.അവശതയുള്ളതിനാൽ വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനക്ക് ചികിത്സ ലഭ്യമാക്കി. അവശനിലയില്‍ കണ്ടെത്തിയ ആന കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ആളുകളെ ഓടിച്ചു പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് ആനയെ അവശനിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാത്തതിനാൽ ആനക്ക് എഴുന്നേൽക്കാൻ സാധിക്കാതെ സ്ഥിതിയുണ്ടെന്ന് വനവകുദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ മുഴുവൻ സമയവും വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് കാട്ടാന.