Banner Ads

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മറ്റന്നാൾ (സെപ്റ്റംബർ 25) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 26) യെല്ലോ അലർട്ടാണ്. നിലവിൽ ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ദുർബലമാകാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 25-ന് മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 26-ഓടെ ഇത് വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 27-ഓടെ ഇത് വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയതോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.