Banner Ads

പരക്കെ മൂടൽമഞ്ഞ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തർ: തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും.ഇനിയും വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്.. വാഹന ഡ്രൈവര്‍മാര്‍ മുന്‍കരുതല്‍ പാലിക്കണമെന്നും വിവിധ മന്ത്രാലയങ്ങളുടെ ഔദ്യോഗിക പേജുകളിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും കുറയാനും ഇടയുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, വേഗം കുറച്ചും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും വാഹനമോടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *