Banner Ads

പ്രകൃതി സൗന്ദര്യവും ചരിത്രവും സമ്മേളിക്കുമ്പോൾ; 69 വയസ്സിൻ്റെ നിറവിൽ കേരളം

ഇന്ന് മലയാള നാടിന് പിറന്നാൾ. കേരള സംസ്ഥാനം അതിന്റെ 69-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം അതായത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം പിറവിയെടുത്തത്. ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചാണ് ഒറ്റ സംസ്ഥാനമായി കേരളം രൂപം കൊണ്ടത്.

പുഴകളും കായലുകളും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഈ ഭൂപ്രദേശം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നു. മലയാളമെന്ന നാലക്ഷരം കൊണ്ട് ഒരു ജനത ഒറ്റക്കെട്ടായി മാറിയ നാടാണിത്. ഈ ദിനത്തിൽ നമുക്ക് മുന്നിൽ നന്മയുടെ വാതിൽ തുറന്നു തന്ന മുന്നിൽ നിന്ന് നയിച്ച മഹത് വ്യക്തികളെ ഓർക്കാതിരിക്കാൻ കഴിയില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീരന്മാർ, അന്ധവിശ്വാസങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പോരാടി മത-ജാതി ഭേദമില്ലാതെ എല്ലാവർക്കും അക്ഷരം പഠിക്കാനും വഴി നടക്കാനും സാമൂഹിക ഉന്നമനത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താക്കൾ – ഇവരുടെയെല്ലാം ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.