Banner Ads

തിരുവനന്തപുരത്ത് ഇന്നും നാളെയുമായി ചില സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്നും നാളെയുമായി ചില സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക.  ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ – വഴുതക്കാട് റോഡില്‍ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാൽ ചില സാങ്കേതിക കാരണങ്ങളാല്‍ അരുവിക്കര 72 എംഎല്‍‍ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനവും താല്‍ക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.

കുര്യാത്തി സെക്ഷനു കീഴിലുള്ള 700 എംഎം പൈപ്പ് ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾക്കായി തിങ്കളാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ നിർദ്ദിഷ്ട പ്രദേശത്ത് ജലവിതരണം താൽക്കാലികമായി നിർത്തിവയ്ക്കും. പേട്ട, പാല്‍ക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം തുടങ്ങിയ വാർഡുകളിലാണ് ജലവിതരണം ഇന്ന് തടസ്സപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *