ദുബൈ:പൊതു റോഡുകള്‍, കാല്‍നട പാതകള്‍ എന്നിവ പോലുള്ള നിയുക്ത സ്ഥലങ്ങളില്‍ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും അനുചിതമായ ഉപയോഗം റൈഡര്‍മാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്ന ലംഘനങ്ങള്‍ പിടികൂടലിനു കാരണങ്ങളായത്. ട്രാഫിക് സിഗ്നലുകള്‍ അവഗണിക്കുക, ഉചിത വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക, ശരിയായ വെളിച്ചം തുടങ്ങിയ അവശ്യ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിന് അതോറിറ്റി 251 പിഴയും ചുമത്തി.
ചിലര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.നിയുക്ത ബൈക്ക് പാതകള്‍ ഉപയോഗിക്കണമെന്നും ജോഗിംഗ് പാതകളും നടപ്പാതകളും ഒഴിവാക്കണമെന്നും ഇലക്ട്രിക് സ്കൂട്ടറുകളില്‍ യാത്രക്കാരെ കയറ്റരുതെന്നും മുന്‍വശത്തും പിന്‍വശത്തും ലൈറ്റുകള്‍ സജ്ജമാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.1,780 സ്കൂട്ടറുകളും സൈക്കിളുകളും ദുബൈ പോലീസ് പിടിച്ചെടുത്തു.കാല്‍നട ക്രോസിംഗുകളില്‍ സൈക്കിളുകള്‍ ഉരുട്ടി നടക്കണം.റൈഡര്‍മാര്‍ വാഹനങ്ങളില്‍ നിന്നും കാല്‍നടയാത്രക്കാരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണം.വാഹനങ്ങളില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം.