Banner Ads

വിയറ്റ്നാം ബോട്ട് ദുരന്തം: 34 പേർ മരിച്ചു, കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു

വിയറ്റ്നാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോംഗ് ബേയിൽ ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. മോശം കാലാവസ്ഥയും കനത്ത മഴയുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. ശക്തമായ മഴ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട 11 പേരെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു.

തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.