അഞ്ചരക്കണ്ടി: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി,ചെറിയ കുട്ടികളടക്കം വയോജനങ്ങള്‍ വരെ ഡോക്ടറുടെ സേവനത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.പകർച്ചവ്യാധികളും പലവിധ അസുഖങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ വേങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സേവനത്തിനായി ആവിശ്യത്തിന് ഡോക്ടർ മാർ ഇല്ലാത്തത്. കൂടാതെ ഇരിക്കാനുള്ള കസേരകള്‍ പരിമിതമാകയാല്‍ അവശരായ രോഗികള്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് രാവിലെ മുതല്‍ തന്നെ ഒ പി കൗണ്ടറില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. ഉച്ചയാവുമ്ബോഴേക്കും ശരാശരി 250 രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. നീണ്ട കാത്തിരിപ്പിന് വിരാമമുണ്ടാക്കാൻ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം