Banner Ads

പുന്നമടയിലെ ജലരാജാവ് വീയപുരം; ആവേശപ്പോരാട്ടത്തിനൊടുവിൽ കിരീടം നേടി

ആലപ്പുഴ:71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശപ്പോരാട്ടത്തിനൊടുവിൽ കപ്പടിച്ച് വീയപുരം ചുണ്ടൻ. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്.

മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.