Banner Ads

വന്ദേഭാരതില്‍ ബിജെപി നേതാവ് മാധവി ലത യാത്രയ്ക്ക് ഇടെ ഭജനയുമായി

ചെന്നൈ: ഭജന വന്ദേഭാരത് ട്രെയിനില്‍ നടത്തി ബിജെപി നേതാവ്.ഭജനം നടത്തുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നുണ്ട്.തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മാധവി ലതയാണ് വന്ദേഭാരത് ട്രെയിനില്‍ ഭജന നടത്തിയത്.ഒരു സംഘം ആളുകള്‍ക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര.അതേസമയം, പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാന്‍ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദ൦ സൃഷ്ടിച്ചതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *