
കോട്ടയം: വൈക്കത്തിന് ഇനി ആഘോഷദിനങ്ങൾ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടികയറി. വൈക്കം മഹാദേവക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഉത്സവമാണ് വൈക്കത്തഷ്ടമി. ഇന്ന് പുലർച്ചെ രാവിലെ 6.30-നും 7.30-നും മധ്യേ കൊടിയേറി.തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിയുടെയും കിഴക്കിനിയേടത്ത് മേക്കാട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.സുനിൽകുമാർ കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ നടൻ ദിലീപും നടി ഗൗരിനന്ദയും ചേർന്ന് ദീപം തെളിയിച്ചു. 12-നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. കൊടിയേറ്റിന് മുന്നോടിയായി ഞായറാഴ്‌ച കൊടിയേറ്റ് അറിയിപ്പും സംയുക്ത എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ കുലവാഴപ്പുറപ്പാടും നടത്തി.
ഡിസംബർ 2 രാത്രി 8:30കർണാട്ടിക് ലയവാദ്യസമുച്ചയം ഡിസംബർ 3 രാത്രി 8:00ഭക്തിഗാനമഞ്ജരിരാത്രി 8:45 ഭക്തിഗാനസുധ ഡിസംബർ 4 രാത്രി 9:00വിളക്ക് ഡിസംബർ 5 ഉച്ചയ്ക്ക് 1:00 ഉത്സവബലിദർശനംരാത്രി 11:00കൂടിപ്പൂജവിളക്ക് ഡിസംബർ 6 ഉച്ചയ്ക്ക് 1:00 ഉത്സവബലിദർശനം രാത്രി 7:00ക്ലാസിക്കൽ ഫ്യൂഷൻ ഡിസംബർ 7രാവിലെ 11:00 കീഴൂർ മധുസൂദനക്കുറുപ്പിന്റെ മേജർസെറ്റ് പഞ്ചവാദ്യംതുടർന്ന്തേരോഴി രാമക്കുറുപ്പിന്റെ പഞ്ചാരിമേളം രാത്രി 11:00 ഋഷഭവാഹനം എഴുന്നള്ളിപ്പ്.
ഡിസംബർ 8 രാവിലെകാലാക്കൽ ക്ഷേത്രത്തിൽനിന്ന് ഉടവാൾ എഴുന്നള്ളിപ്പ്ഉച്ചയ്ക്ക് 2:00 ഉത്സവബലിദർശനംരാത്രി 11:00മേജർസെറ്റ് കഥകളി (കഥ: ദക്ഷയാഗം)ഡിസംബർ 9 രാവിലെ 8:00 ഗജപൂജവൈകീട്ട് 4:00ആനയൂട്ട് വൈകീട്ട് 4:30പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളംരാത്രി 10:00മേജർസെറ്റ് കഥകളി (കഥ: നിഴൽകുത്ത്) ഡിസംബർ 10 ഉച്ചയ്ക്ക് 1:00ചോറ്റാനിക്കര നന്ദപ്പമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം രാത്രി 9:30വൈക്കം വിജയലക്ഷ്മിയും പള്ളിപ്പുറം സുനിലും അവതരിപ്പിക്കുന്ന ഭക്തിഗാനമേള
രാത്രി 11:00വലിയവിളക്ക് ഡിസംബർ 11രാത്രി 7:45വയലിനിസ്റ്റ് ഗംഗാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന ‘ഗംഗാതരംഗം’ (വയലിൻ ഫ്യൂഷൻ)ഡിസംബർ 12പുലർച്ചെ 4:30അഷ്ടമിദർശനം ആരംഭംരാവിലെ 9:00യാഴ്‌പാണം പി.എസ്.ബാലമുരുകൻ, പി.എസ്. സാരംഗ് (ജാഫ്ന) എന്നിവരുടെ നാഗസ്വരക്കച്ചേരിവൈകീട്ട് 6:00ഹിന്ദുമത കൺവെൻഷൻ (ഉദ്ഘാടനം: ജസ്റ്റിസ് എൻ.നഗരേഷ്)