Banner Ads

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം: ആലപ്പുഴ ജില്ലയ്ക്ക് നാളെ അവധി

ആലപ്പുഴ :കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ആലപ്പുഴ ജില്ലയിൽ നാളെ (ജൂലൈ 23, ബുധൻ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികദേഹം നാളെ ആലപ്പുഴയിലെത്തിച്ച് പൊതുദർശനത്തിന് വെക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. പ്രിയ നേതാവിനോടുള്ള ആദരസൂചകമായിരിക്കും ഈ അവധി.