
കന്യാസ്ത്രീകളുടെ ജാമ്യം ബിജെപിക്കെതിരെ വി. ശിവൻകുട്ടി.കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളായാലും അച്ചൻമാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് എത് അർധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട് കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ സാധിക്കില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
യാക്കോബായ സഭാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നൽകിയ സ്വീകരണത്തിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.