Banner Ads

വൃത്തിഹീനമായ ശുചിമുറി; ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍.

വിശാഖപട്ടണം;. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവിച്ച യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.

ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം ഉണ്ടായിരുന്നില്ല എന്നതതായിരുന്നു പരാതി. ഇതുമൂലം
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി.തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5 നാണ് മൂര്‍ത്തിയും കുടുംബവും തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയത്.

യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോള്‍ ശുചി മുറി വൃത്തിഹീനവും വെള്ളവുമില്ലാത്ത നിലയിലായിരുന്നു. കൂടാതെ, എസി ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. മൂര്‍ത്തി ഈ വിഷയങ്ങള്‍ ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *