Banner Ads

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’, എന്നായിരുന്നു പരിഹാസം.

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ‘തൃശൂരിൽ ആർക്കോ വേണ്ടി കാണാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഫേസ്‌ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ തൃശൂർ യൂഹാനോൻ മാർ മിലിത്തിയോസ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരിഹസിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലോ ഒഡീഷയിൽ കന്യാസ്ത്രീകളും വൈദികനും ആക്രമിക്കപ്പെട്ടതിലോ സുരേഷ് ഗോപി പ്രതികരിക്കാത്തതാണ് വിമർശനങ്ങൾക്ക് കാരണം.

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക’ എന്നായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ സജീവമാണ്.