Banner Ads

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡുകളിൽ പാർക്കിങ് നിരോധിച്ചതായും ട്രാഫിക് മാറ്റങ്ങളുണ്ടാകുമെന്നും സിറ്റി പോലീസ് അറിയിച്ചു.ശനിയാഴ്ച രാത്രി 7 മുതൽ വിമൻസ് കോളേജ്, പനവിള, ബേക്കറി ഫ്ലൈ ഓവർ, ചാക്ക, പേട്ട, ആശാൻ സ്ക്വയർ, പാറ്റൂർ, ജനറൽ ആശുപത്രി, കലാഭവൻ മണി റോഡ്, ഡൊമസ്റ്റിക് എയർപോർട്ട് റോഡ്, ശംഖുമുഖം, ഓൾ സെയിന്റ്സ്, ഗസ്റ്റ് ഹൗസ് റോഡ് എന്നീ ഭാഗങ്ങളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെ തൈക്കാട്, പവർഹൗസ് റോഡ്, തമ്പാനൂർ ഫ്ലൈ ഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, വെസ്റ്റ് ഫോർട്ട് (എസി ഫോർട്ട്), മിത്രാനന്ദപുരം, അരിസ്റ്റോ ജംഗ്ഷൻ, മാരാർജി ഭവൻ റോഡ്, നോർക്ക ജംഗ്ഷൻ, സംഗീത കോളേജ് റോഡ്, പോലീസ് ആസ്ഥാനം (PHQ), വെള്ളയമ്പലം, ആൽത്തറ, ഗോൾഫ് ലിങ്ക്സ് റോഡ്, ഉദയ പാലസ് റോഡ്, മോഡൽ സ്കൂൾ ജംഗ്ഷൻ, പള്ളിമുക്ക് എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചു.

നിയന്ത്രണമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യും. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 0471 2558731 9497730055