
മധുര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിൽ എത്തും നാളെ രാവിലെ അദ്ദേഹം മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും.ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപി കാര്യകര്താക്കളുടെ യോഗത്തിൽ അദ്ദേഹം പ്രസംഗിക്കും.
പാർട്ടി ദേശീയ ജനറൽ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന, ജില്ലാ നേതാക്കൾ, മുൻ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുൻ എംഎൽഎമാർ, എംപിമാർ എന്നിവരുൾപ്പെടെ 15,000 പേർ വരെ ഇതിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ആണ് ചർച്ചാ വിഷയം.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മധുര വിമാനത്താവളത്തിൽ ഇന്നലെ സുരക്ഷാ യോഗം ചേർന്നു.അമിത് ഷാ ക്ഷേത്രം ദർശനത്തിനെത്തുന്നതിനാൽ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യക യോഗവും ചേർന്നു. ബിജെപി എക്സിക്യൂട്ടീവ് യോഗം നടക്കുന്ന വേദിയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.