
പാലാ: പാലാ മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ യുവ ഡോക്ടർ നീനു (29) കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് നീനുവിനെ വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു.ഇന്ന് (ചൊവ്വ) കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ പിന്നീട് സംസ്കാര ചടങ്ങുകൾ നടക്കും. യുവ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരോഗ്യമേഖലയ്ക്കും തീരാനഷ്ടമായി.