Banner Ads

ചൈനയിൽ രഗസ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു; 20 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബീജിങ്: ചൈനയിൽ രഗസ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പ്രകൃതിക്ഷോഭത്തെ തുടർന്ന് ദക്ഷിണ ചൈനയിലെ 20 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തായ്‌വാനിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 17 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഹെയ്ലിങ് ദ്വീപിലാണ് രഗസ ചുഴലിക്കാറ്റ് കരതൊട്ടത്. കരയിൽ പ്രവേശിച്ചപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നു. ഈ വർഷം ലോകത്ത് ഉണ്ടായതിൽ വെച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് കാറ്റഗറി 5-ൽ ഉൾപ്പെടുന്ന രഗസ.