Banner Ads

ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ്; രണ്ട് തൊഴിലാളികൾ മരിച്ചു.

ഇടുക്കി : ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ആനച്ചാൽ, ബൈസൺവാലി സ്വദേശികളാണ് മരിച്ചത്. റിസോർട്ടിന് സമീപം സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെയാണ് അപകടം. ജോലി ചെയ്യുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.

മഴ കാരണം മണ്ണ് കുതിർന്നുനിന്നതാണ് അപകട കാരണം. അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആദ്യം ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്. പിന്നീട് നടത്തിയ തിരച്ചിലിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.