Banner Ads

കർണാടകയിൽ ട്രെയിൻ തട്ടി; രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബംഗളൂരു : കർണാടകയിലെ ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബി.എസ്.സി. നഴ്സിങ് വിദ്യാർഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ജസ്റ്റിൻ തിരുവല്ല സ്വദേശിയും സ്റ്റെറിൻ റാന്നി സ്വദേശിയുമാണ്. ഇരുവരും ചിക്കബനാവറയിലെ സപ്തഗിരി നഴ്സിങ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ്.