Banner Ads

രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത ;കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി എടുത്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്.സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു.അജിത, മഹേശ്വരി, സിന്ധു എന്നിവർക്ക് എതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്.തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *