
ചെന്നൈ : കരൂരിൽ നടന്ന ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ (തമിഴക വെട്രി കഴകം) മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി നാളെ (സെപ്റ്റംബർ 29) മധുര ബെഞ്ച് പരിഗണിക്കും.ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ പ്രധാന ആരോപണം.
റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും സംഭവം നടക്കുന്നതിന് മുൻപ് റാലിക്ക് നേരെ കല്ലേറുണ്ടായി എന്നും ഹർജിയിൽ ടിവികെ ചൂണ്ടിക്കാട്ടി. ഈ ആരോപണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നാണ് ടിവികെയുടെ ആവശ്യം. ഇന്ന് ഉച്ചയോടെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് അറിയിച്ചു.