Banner Ads

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്

ചെന്നൈ : കരുരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച ദാരുണ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും.

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയ് അനുശോചനം അറിയിച്ചതും ധനസഹായം പ്രഖ്യാപിച്ചതും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി അദ്ദേഹം കുറിച്ചു.