
തൃശൂർ : പാലിയേക്കര ടോൾ ബൂത്തിൽ ടോൾ പിരിവ് പുനരാരംഭിച്ചു. എഴുപത്തിമൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. പഴയ നിരക്കിൽ തന്നെയാണ് നിലവിൽ ടോൾ ഈടാക്കുന്നത്.
കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക്. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.