Banner Ads

യാത്രാദുരിതം: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം :യാത്രാനിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച സമരം മാറ്റിവെക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ നാളെ സംസ്ഥാനത്ത് സൂചന പണിമുടക്ക് നടക്കും.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക,

140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.