
കൊല്ലം:കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കെ.എസ്.യു, എബിവിപി പ്രതിഷേധം.വിദ്യാഭ്യാസ വൈദ്യുതി വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്ന് സംഘടനകൾ ആരോപിച്ചു. അപകടകരമായ രീതിയിൽ താഴ്ന്ന് കിടന്ന ഹൈ വോൾട്ടേജ് ലൈൻ മാറ്റി സ്ഥാപിക്കാത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കഷൻ പ്രസ്താവനയിൽ പറഞ്ഞു.