Banner Ads

എറണാകുളത്ത് ടിപ്പർ ലോറികൾക്ക് ഗതാഗതത്തിൽ നിയന്ത്രണം

എറണാകുളത്ത് ടിപ്പർ ലോറികൾക്ക് ഗതാഗതത്തിൽ നിയന്ത്രണം,രാവിലെ 8.30 മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയും ഈ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സ്‌കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ച്‌ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.നേരത്തെ മുതലുള്ള ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *