Banner Ads

മോട്ടോര്‍ വാഹന നിയമം നിഷേധിച്ച് പൂര്‍ണമായും ; രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു

പത്തനംതിട്ട:ഓട്ടോറിക്ഷക്ക് പുറത്ത് ഒരു ചെറിയ ക്ഷേത്ര ശ്രീകോവിലിന്‍റെ രൂപം കെട്ടിവെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിൽ ക്ഷേത്രത്തിന്‍റെ മാതൃക കെട്ടിയുണ്ടാക്കുകയായിരുന്നു.ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

പൂക്കള്‍ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങള്‍ കാണാത്ത രീതിയിൽ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയാണ് ഓട്ടോയിലൊരുക്കിയത്. ക്ഷേത്ര കൊടിമരത്തിന്‍റെയും പതിനെട്ടാം പടിയുടെയും മാതൃക അടക്കം ഓട്ടോയ്ക്ക് പുറത്ത് ഉണ്ടാക്കി വെച്ചിരിക്കുന്നു. ഓട്ടോയിൽ സ‍ഞ്ചരിച്ചവരിൽ നിന്ന് 5000 രൂപ പിഴ ചുമത്തി.

അപകടം ഉണ്ടാക്കും വിധം രൂപ മാറ്റം വരുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്.മുചക്ര വാഹനമായ ഓട്ടോ നാലു ചക്ര വാഹനമായ രീതിയിലായിരുന്നു രൂപമാറ്റം

Leave a Reply

Your email address will not be published. Required fields are marked *