
രഥോത്സവത്തിന് ഇന്ന് തുടക്കമാകുന്നത് ഇന്ന് മുതല്‍ മൂന്ന് ദിവസം കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തില്‍ രാവിലെ പൂജകള്‍ അവസാനിച്ച ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം തുടങ്ങുക. തുടര്‍ന്ന് 3 രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും.ഭക്തരാണ് തേരുവലിക്കുക.ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും രാവിലെ മുതല്‍ കല്‍പ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക.