Banner Ads

മലപ്പുറത്ത് വീണ്ടും കടുവ സാന്നിധ്യം ; ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ്

മലപ്പുറം:മലപ്പുറത്ത് വീണ്ടും കടുവ സാന്നിധ്യം ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ്. കരുവാരകുണ്ട്,കാളികാവ് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്.പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത മുതലായ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിപ്പ്.രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ്ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.