
മലപ്പുറം: കാളികാവിൽ വീണ്ടും കടുവാ ഭീതി,പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്.കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി. കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഈ പ്രദേശത്ത് കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്.രണ്ടാഴ്ച മുൻപാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ നരഭോജി കടുവയെ സുൽത്താന എസ്റ്റേറ്റിൽനിന്ന് പിടികൂടിയത്.